ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനവും തെരഞ്ഞെടുപ്പും
1601767
Wednesday, October 22, 2025 5:47 AM IST
എടത്വ: ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസി യേഷന്‍ കുട്ടനാട് മേഖലാ സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റ് ജിയോ ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വെല്‍ഫെയര്‍ ചെയര്മാന് ബി.ആര്. സുദര്ശനന് മുഖ്യപ്രഭാഷണം നടത്തി.
പ്രതിനിധി സമ്മേളന ഉദ്ഘാടനം ജില്ല പ്രസിഡന്റ് എസ്. മോഹനന്‍പിള്ള നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി അനില്‍ ഫോക്കസ്, മേഘലാ സെക്രട്ടറി ടോം ഫ്രാന്‍സിസ്, ഗോപിനാഥപണിക്കര്‍, വി.എസ്. അനീഷ്കുമാര്‍, തോമസ് ജോസഫ്, ആര്. രാജേഷ്, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, യൂണിറ്റ് പ്രസിഡന്റ് സുനില്‍കുമാര്‍, സുദര്ശന് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഫോട്ടോക്ലബ് സബ് കോ-ഓർഡിനേറ്റര്‍ ബൈജു ശലഭം തെരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു. ഭാരവാഹികള്‍- രാഗേഷ് ആര് (പ്രസിഡന്റ്), ജിയോമോന് ജയിംസ് (വൈസ് പ്രസിഡന്റ്), ടോം ഫ്രാന്‍സിസ് (സെക്രട്ടറി), എം.പി. ബിന്ദു (ജോയിന്റ് സെക്രട്ടറി), സുധികുമാര്‍ (ട്രഷറര്‍), പ്രമോദ് കുമാര്‍ (പിആര്‍ഒ), സന്തോഷ് വര്‍ഗീസ്, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, മോന്‍സി തോട്ടപ്പള്ളി (ജില്ലാ കമ്മിറ്റി).