മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെന്റർ ഉദ്ഘാടനം
1601770
Wednesday, October 22, 2025 5:47 AM IST
മാന്നാർ: ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ സംരംഭം മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെന്റർ ചെന്നിത്തല കോട്ടമുറിയിൽ പ്രവർത്തനം തുടങ്ങി.
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന സെന്ററിന്റെ പ്രവർത്തനം ചെന്നിത്തലയുടെ സമീപപ്രദേശങ്ങളിലുള്ള വൃക്ക രോഗികൾക്ക് ആശ്വസം പകരുമെന്നും അപരന്റെ ജീവിതത്തിന് തണലാകുമ്പോഴാണ് ക്രൈസ്തവ സാക്ഷ്യം പൂർണമാകുന്നതെന്നും ബാവാ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ചെയർമാനായുള്ള ലൈഫ് കെയർ ഫൗണ്ടേഷന്റെ കീഴിൽ തുടക്കത്തിൽ മൂന്ന് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിക്കും. മാർത്തോമാ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫഗ്രൻ അനുഗ്രഹപ്രഭാഷണം നടത്തി.
പ്രഫ. പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഫാ. എം.സി. പൗലോസ്, ഫാ. ഷാജി കെ. പോൾ, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ, തോംസൺ പി. വർഗീസ്, അഭിലാഷ് തുമ്പിനത്ത്, മാത്യൂസ് കെ. ജേക്കബ്, ജോസഫ് ചാക്കോ, പി.ഡി. ജോർജ്, ജോൺസൺ മണലൂർ, പി.എച്ച്. ഷാജി, സുരേഷ് കുമാർ, വിനോദ് ഫിലിപ്പ്, പി.എ. ബോബൻ എന്നിവർ പ്രസംഗിച്ചു.