ചേപ്പാട് പഞ്ചായത്ത് വികസന സദസ്
1601762
Wednesday, October 22, 2025 5:47 AM IST
ചേപ്പാട്: പഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വേണുകുമാർ അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ. ശോഭ, കെ.ജി. സന്തോഷ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഡി. കൃഷ്ണകുമാർ, എസ്. വിജയകുമാരി, കെ. വിശ്വപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ജി. മനോജ് എന്നിവർ പ്രസംഗിച്ചു.