നാടക കലാകാരൻ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
1601769
Wednesday, October 22, 2025 5:47 AM IST
അമ്പലപ്പുഴ: നാടക കലാകാരൻ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചമ്പക്കുളം, വൈശ്യംഭാഗം പുതുവന ലഗേഷ് രാഘവന് (62) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി കൊല്ലത്ത് അമ്പലപ്പുഴ അക്ഷരജ്വാലയുടെ വാർത്ത എന്ന നാടകം അരങ്ങിൽ അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. കഴിഞ്ഞ 20 വർഷമായി മലയാള പ്രഫഷണൽ നാടകത്തിൽ അഭിനയിച്ചുവരുന്നു. ലഗേഷ് പോലീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്.
വിരമിച്ചശേഷം മുഴുവൻ സമയവും പ്രഫഷണൽ നാടകത്തിൽ ചുവടുറപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി തിലകന്റെ അക്ഷരജ്വാലയിൽ അഭിനയിച്ചു വരുകയായിരുന്നു. അക്ഷരജ്വാലയുടെ പുതിയ നാടകമായ വാർത്ത അഞ്ചാലുംമ്മൂട്ടിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു അന്ത്യം. ഭാര്യ രാജലക്ഷ്മി. മക്കൾ ഐശ്വര്യ, അമൽ.മരുമകൻ: അനന്തു.