തുറവൂർ മഹാക്ഷേത്രോത്സവത്തിനിടയിൽ പോലീസിനെ ആക്രമിച്ച പ്രതികൾ റിമാന്‍ഡില്‍
1601774
Wednesday, October 22, 2025 5:47 AM IST
ആലപ്പുഴ: തുറവൂര്‍ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോലീസുകാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ചു പേരെ പോ ലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ പ്രതികളെ തടയാന്‍ ശ്രമിച്ച പോലീസുകാരെയാണ് പ്രതികള്‍ ആക്രമിച്ചത്. യുവാക്കള്‍ സംഘം ചേര്‍ന്ന് പോലീസിനെ വളയുകയും ആക്രമിക്കുകയുമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
പുളിങ്കുന്ന് സ്റ്റേഷനിലെ പോലീസുകാരന് ഹസീര്‍ ഷാ (37), ചേര്‍ത്തല സ്റ്റേഷനിലെ പോലീസുകാരന് സുനില്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10-നായിരുന്നു സംഭവം നടന്നത്. പിന്നീട്, കുടുതല്‍ പോലീസുകാരെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
വളമംഗലം സ്വദേശികളായ രാമചന്ദ്രന് (26), രഞ്ജിത്ത് (28), തൈക്കാട്ടുശേരി സ്വദേശികളായ അഖില്‍ (28), ശ്യാം (32), രാഹുല്‍ സാബു (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവശേഷം കടന്നുകളഞ്ഞ മുഖ്യപ്രതിയായ രഞ്ജിത്തിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്് ചെയ്തു.