ഫാ. മാത്യു സോബിന്‍ കണിയാംപറമ്പില്‍ റഫറന്റ് പ്രൊവിന്‍ഷല്‍
1601771
Wednesday, October 22, 2025 5:47 AM IST
ആലപ്പുഴ: പൊന്തിഫിക്കല്‍ മിഷനറി സഭയുടെ പോര്‍ട്ട് മോസ്ബിയില്‍ (പാപ്പുവ ന്യുഗിനി) നടന്ന ഔദ്യോഗിക ചാപ്റ്ററില്‍ ഫാ. മാത്യു സോബിന്‍ കണിയാംപറമ്പില്‍ സഭയുടെ പുതിയ റഫറന്റ് പ്രൊവിന്ഷലായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്ന ആദ്യ മലയാളിയാണ് ഫാ. മാത്യു.
ഓസ്ട്രേലിയ പാപ്പുവയിലെ സഭയുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമാണ് അദ്ദേഹത്തിന്റെ ശുശ്രൂഷാ ചുമതല. ഇന്ത്യ കൂടാതെ ഫിലിപ്പീന്‍സ്, ഇറ്റലി, ഫ്രാന്‍സ്, അമേരിക്ക, കാമറൂണ്‍ (ആഫ്രിക്ക) എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാരീസ് സര്‍വകലാശാല, പാദുവാ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. പോര്‍ട്ട് മോസ്ബി അതിരൂപതയില്‍ ഇടവക വികാരിയും സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു വരികയാണ്. ചങ്ങനാശേരി അതിരൂപതയിലെ ആലപ്പുഴ പഴവങ്ങാടി ഇടവകാംഗമാണ്.