എൻ. ദേവകിയമ്മയ്ക്ക് ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു
1601775
Wednesday, October 22, 2025 5:47 AM IST
മാന്നാർ: കോൺഗ്രസ് നേതാവും എഐസിസി വര്ക്കിംഗ് കമ്മിറ്റിയംഗവുമായ രമേശ് ചെന്നിത്തല എംഎൽഎയുടെ മാതാവ് എൻ. ദേവകിയമ്മക്ക് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ട ആയിരങ്ങളാണ് ദേവകിയമ്മക്ക് അന്തിമോപചാരം അർപ്പിക്കാനായി ചെന്നിത്തലയിലേക്ക് ഒഴുകിയെത്തിയത്.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, പാർലമെന്റംഗങ്ങളായ കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എം പി, എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എം.കെ. രാഘവൻ, ജേബി മേത്തർ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഉമാ തോമസ്, ചാണ്ടി ഉമ്മൻ, എച്ച്. സലാം, അൻവർ എം. സാദത്ത്, അനൂപ് ജേക്കബ്, പി.സി. വിഷ്ണുനാഥ്, സി.എ. അരുൺകുമാർ, മുൻ കേന്ദ്രമന്ത്രിമാരായ പി.സി. തോമസ്, പി.ജെ. കുര്യൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, മുൻ മന്ത്രി ജി. സുധാകരൻ, എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വൈക്കം വിശ്വൻ, സി.പി. ജോൺ, ജോണി നെല്ലൂർ, ബിജെപി നേതാക്കളായ പി.സി. ജോർജ്, അഡ്വ. ഷോൺ ജോർജ്, സന്ദീപ് വചസ്പതി, എം.വി. ഗോപകുമാർ, ജി. ജയദേവ്, സിപിഐ നേതാക്കളായ ടി.ജെ. ആഞ്ചലോസ്, എസ്. സോളമൻ, ജി. ഹരികുമാർ, ഗാന്ധിഭവൻഡയറക്ടർ പുനലൂർ സോമരാജൻ, സുരേഷ് കുറുപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്, അബിൻ വർക്കി, അരിത ബാബു, കെപിസിസി ഭാരവാഹികളായ എം.ലിജു, അഡ്വ.എൻ. ഷൈലാജ്, വി.ടി. ബലറാം, നിഷാ സോമൻ, കെ.പി.ശ്രീകുമാർ, അഡ്വ.എബി കുര്യാക്കോസ്, പഴകുളം മധു, അഡ്വ. ബിന്ദു കൃഷ്ണാ, ഡി.സി.സി പ്രസിഡന്റുമാരായ ബി. ബാബുപ്രസാദ്, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി അംഗങ്ങളായ മാന്നാർ അബ്ദുൽ ലത്തീഫ്, രാധേഷ് കണ്ണന്നൂർ, അഖിലേന്ത്യാ സംയുക്ത കിസാൻസഭാ ദേശീയ സമിതിയംഗം പി.എൻ. നെടുവേലി തുടങ്ങിയവർ അന്തിമോപചാരങ്ങൾ അർപ്പിച്ചു. ദേവകിയമ്മയുടെ മൃതദേഹം ചെന്നിത്തല - തൃപ്പെരുന്തുറയിലെ കോട്ടൂർ കിഴക്കേതിൽ കുടുംബ വളപ്പിൽ സംസ്കരിച്ചു.