പ്രഹ്ലാദാ മെഗാ ക്ലീനിംഗ് ഡ്രൈവ്
1601985
Wednesday, October 22, 2025 11:40 PM IST
തുറവൂർ: മഹാക്ഷേത്ര തിരുവുത്സവത്തിനുശേഷം പ്രഹ്ലാദയുടെ മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. കഴിഞ്ഞ ഉത്സവങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വരവ് ക്ഷേത്രം മലിനമാക്കുന്നത് കണക്കിലെടുത്താണ് പ്രഹ്ലാദ നിർമാല്യം എന്ന പ്രോജെക്ടിനു രൂപം നൽകിയത്.
ക്ഷേത്ര പരിസരങ്ങളിൽ അമ്പതോളം വേസ്റ്റ്ബിന്നുകൾ സ്ഥാപിക്കുകയും തുറവൂർ പഞ്ചായത്ത്, ഹരിത കർമ സേന എന്നിവരുടെ സഹായത്തോടെ അത് ദിവസവും നീക്കം ചെയ്യുകയും തൃക്കൊടിയേറ്റ് ദിവസം ടിഡി സ്കൂൾ വിമുക്തി ക്ലബ്ബുമായി ചേർന്ന് തെരുവു നാടകം സംഘടിപ്പിച്ച് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ ബോധവത്കരണം നൽകുകയും ചെയ്തു.
ചൊവ്വാഴ്ച തിരുവാറാട്ടിനുശേഷം തുറവൂർ ടിഡി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ അൻപത് വിദ്യാർഥികളും ചേർന്ന് ക്ഷേത്രപരിസരം മൊത്തം വൃത്തിയാക്കുകയായിരുന്നു. ശേഖരിച്ച് മാലിന്യങ്ങൾ ഹരിത കർമ സേനയ്ക്ക് കൈമാറി. നല്ല നാളേയ്ക്കായി ഇതൊരു തുടക്കമാവട്ടെ എന്ന സന്ദേശമാണ് ട്രസ്റ്റ് നൽകിയത്.