അങ്കണവാടി കെട്ടിടം ഉദ്ഘാടനം
1601990
Wednesday, October 22, 2025 11:40 PM IST
അമ്പലപ്പുഴ: എച്ച്. സലാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ 72-ാംനമ്പര്‍ അങ്കണവാടി എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.33 ലക്ഷം രൂപ ചെലവില്‍ മുഴുവന്‍ അങ്കണവാടികളിലേക്കും മിക്സികളും എംഎല്‍എ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്ശന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ. രാജീവന്, പ്രിയ അജേഷ്, ജെ. മായാലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.