ദേവസ്വം ബോര്‍ഡുകളില്‍ തീവെട്ടിക്കൊള്ള: വെള്ളാപ്പള്ളി
1601982
Wednesday, October 22, 2025 11:40 PM IST
ചേർത്തല: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ദേവസ്വം ബോര്‍ഡുകളിലും കൊള്ളയാണ് നടക്കുന്നതെന്നും ദേവസ്വം ബോര്‍ഡുകളെല്ലാം പിരിച്ചുവിട്ട് ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുകൊണ്ടുവന്നത് ഹൈക്കോടതിയാണ്. പ്രതിപക്ഷത്തിനോ മറ്റ് കക്ഷികൾക്കോ ഇതിൽ ഒരു പങ്കുമില്ല. കോടതി ശക്തമായ ഇടപെടൽ നടത്തുമ്പോൾ നിഴൽ യുദ്ധം നടത്തേണ്ട കാര്യമില്ല. വിഷയത്തിൽ സർക്കാർ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഇപ്പാേഴുള്ളവരായാലും മുമ്പുള്ളവരായാലും സ്വർണം മോഷ്ടിച്ചവർ പിടിക്കപ്പെടണം. ധാർമികതയുടെ പേരുപറഞ്ഞ് ദേവസ്വം മന്ത്രിക്ക് പണിവയ്ക്കാൻ പ്രതിപക്ഷം നോക്കണ്ടെന്നും വെള്ളാ പ്പള്ളി പറഞ്ഞു.