വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയിൽ മലങ്കര സഭയുടെ പങ്ക് പ്രശംസനീയം: ഗോവ ഗവർണർ
1263930
Wednesday, February 1, 2023 10:13 PM IST
കറ്റാനം: വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും മാനവ സാഹോദര്യത്തിനും ക്രൈസ്തവ സമൂഹവും മലങ്കര കത്തോലിക്ക സഭയും നൽകിയ സേവനങ്ങൾ മഹത്തരവും പ്രശംസനീയവുമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള.
കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളോടുമുള്ള ആദരവും സ്നേഹവുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ കാതലെന്നും വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യമെന്നും ഗവർണർ പറഞ്ഞു.