കറുക സെന്റ് മേരീസ് ചാപ്പലിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാൾ
1299509
Friday, June 2, 2023 11:13 PM IST
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് ഇടവകയുടെ കുരിശുപള്ളിയായ കറുക സെന്റ് മേരീസ് ചാപ്പലിൽ പരിശുദ്ധ മറിയത്തിന്റെ തിരുനാളിന് തുടക്കമായി. നാളെ സമാപിക്കും.
ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണിവരെ കറുകയിൽ ബ്രദേഴ്സിന്റെ വകയായി തിരുനാൾ കൊടിയേറ്റ് സദ്യ ഒരുക്കി. വൈകുന്നേരം 5.30ന് കൊടിയേറ്റ് വികാരി ഫാ. ജോസഫ് പുതുപറമ്പിൽ നിർവഹിച്ചു. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, വചനസന്ദേശം- ഫാ. ജോസഫ് പുതുപറമ്പിൽ.
ഇന്ന് വൈകുന്നേരം 5.45ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, വചനസന്ദേശം- ഫാ. തോമസ് പടിഞ്ഞാറേക്കൂറ്റ് സിഎസ്എസ്ആർ. നാളെ തിരുനാൾ ദിനം. വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന- ഫാ. ലിജോ തോലാനിക്കൽ, ഫാ. തോമസ് കറുകയിൽ. വചനസന്ദേശം ഫാ. ബിജോ മറ്റപ്പറമ്പിൽ. 6.15ന് തിരുനാൾ പ്രദക്ഷിണം: ഫാ. റോയി കട്ടക്കയം.