സ്ലീബാദാസ സമൂഹത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും
1336055
Sunday, September 17, 2023 12:02 AM IST
മാന്നാർ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മിഷണറി പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 99-ാമത് വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും പരുമലയില്‍ നടന്നു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സമ്മേളനത്തിനു തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
സ്ലീബാദാസ സമൂഹം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ചു. ബിനു കെ. സാം ക്ലാസ് നയിച്ചു. ഫാ. കെ.വി.പോള്‍ റമ്പാന്, അഡ്വ. ബിജു ഉമ്മന്‍, ഫാ.പി.കെ.തോമസ്, ഫാ. സോമു കെ. സാമുവല്‍, സഖറിയ മാണി ഐ ആർ എസ് , പ്രെഫ. ഇ.വി. മനോജ് , കെ.ഐ. ഷിജു, ചാക്കോ പോള്‍ തുമ്പമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പരുമല സെമിനാരിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ പ്രധാന കാര്‍മികത്വം വഹിച്ചു.