എടത്വ കോളജില്‍ ഇന്റര്‍കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു തുടക്കം
1394569
Wednesday, February 21, 2024 11:46 PM IST
എടത്വ: സെന്റ് അലോഷ്യസ് കോളജില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ കാവുകാട്ട് ട്രോഫിക്കുവേണ്ടിയും ഫാ. സക്കറിയാസ് പുന്നപ്പാടം ട്രോഫിക്കും വേണ്ടിയുള്ള 35-ാ മത് അഖില കേരള ഇന്റര്‍ കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു.
കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ഇന്ദുലാല്‍ ജി. അധ്യക്ഷത വഹിച്ചു. കുട്ടനാട് എക്സൈസ് ഇന്‍സ്പെക്ടര്‍ വി. അരുണ്‍ കുമാര്‍, വൈസ് പ്രിൻസിപ്പൽ ജോജി ജോസഫ്, ടൂര്‍ണമെന്റ് കണ്‍വീനറും കോളജ് ബര്‍സാറുമായ ഫാ. ടിജോമോന്‍ പി. ഐസക്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിജു ലൂക്കോസ്, ഫാ. ബ്രിന്റോ മനയാത്ത്, സ്പോർട്സ് സെക്രട്ടറി ഫെബിൻ സാബു എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ പ്രമുഖരായ എട്ട് കോളജ് ടീമുകളാണ് മത്സരത്തില്‍ അണിനിരക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് എടത്വ സെന്റ് അലോഷ്യസ് കോളജ് പത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ എസ്ബി കോളജ് ചങ്ങനാശേരി നാലു ഗോളുകള്‍ക്ക് ബിഷപ് മൂര്‍ കോളജ് മാവേലിക്കരയെ പരാജയപ്പെടുത്തി. ഫൈനല്‍ മത്സരം നാളെ വൈകുന്നേരം 3.30ന് നടക്കും.