പുറമ്പോക്കിലെ തണൽമരങ്ങൾ വെട്ടാനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു
Wednesday, February 8, 2023 11:52 PM IST
ക​റു​ക​ച്ചാ​ൽ: വാ​ഴൂ​ർ റോ​ഡ​രി​കി​ലെ മൂ​ന്ന് കൂ​റ്റ​ൻ മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ്ര​ച​രി​പ്പി​ച്ചു വെ​ട്ടി​മാ​റ്റാ​നു​ള്ള നീ​ക്കം പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ചേ​ർ​ന്ന് ത​ട​ഞ്ഞു.
ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ ച​മ്പ​ക്ക​ര പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം നി​ൽ​ക്കു​ന്ന ര​ണ്ട് താ​ന്നി​മ​ര​ങ്ങ​ളും ഒ​രു നാ​ട്ടു​മാ​വു​മാ​ണ് മു​റി​ച്ചു നീ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി തു​ട​ങ്ങി​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ.​ബി​നു​വാ​ണ് വി​വ​രം ജി​ല്ലാ ട്രീ ​അ​ഥോ​റ​റ്റി​യെ​യും സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ച​ത്. മ​രം മു​റി​ച്ചു മാ​റ്റാ​ൻ ജി​ല്ലാ ട്രീ ​അ​തോ​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യും മ​രം​മു​റി​ക്ക​ൽ ആ​രം​ഭി​ച്ചി​രു​ന്നു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വം പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് എ.​ഇ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മ​രം മു​റി​ക്ക​ൽ നി​ർ​ത്തി വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​യെ തു​ട​ർ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സെ​ത്തി മ​രം മു​റി​ക്ക​ൽ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.