ചിറ്റാര്‍-ആമേറ്റുപള്ളി റോഡിൽ കാല്‍നടയാത്രപോലും അസാധ്യം
1373939
Monday, November 27, 2023 11:39 PM IST
പാലാ: ചിറ്റാര്‍ -അമേറ്റുപ്പള്ളി -ഇരട്ടയാനി റോഡില്‍ കാല്‍നട യാത്രപോലും അസാധ്യം. നാലു കിലോമീറ്ററോളം റോഡ് ടാറിംഗ് തകര്‍ന്ന് കുണ്ടും കുഴിയുമായി. കഴിഞ്ഞ രണ്ടര വര്‍ഷമായി റോഡ് തകര്‍ന്ന് കിടക്കുകയാണെന്നും പുനരുദ്ധരിക്കുന്നതിന് അധികൃതര്‍ തയാറാവുന്നില്ലെന്നും അവഗണനയാണ് കാണിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
പല സ്ഥലങ്ങളിലും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും സാധാരണയായി. അധികാരികളോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞു മടുത്ത നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.