"തു​ഷാ​രം' പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം
Wednesday, November 29, 2023 12:55 AM IST
മ​ര​ങ്ങാ​ട്ടു​പ​ള്ളി: 46 വ​ര്‍​ഷം മു​ന്‍​പ് ഒ​ന്നി​ച്ചി​രു​ന്ന ക​ലാ​ല​യ മു​റ്റ​ത്ത് അ​വ​ര്‍ വീ​ണ്ടും ഒ​ന്നി​ച്ചു തു​ഷാ​ര​മെ​ന്ന പേ​രി​ല്‍. മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ലെ 1966-67 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ലെ എബി ഡി​വി​ഷ​നു​ക​ളി​ല്‍ പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഒ​ത്തു​ചേ​ര്‍​ന്ന​ത്.​

ഈ ബാ​ച്ചി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്ന ടി. ​കെ. ജോ​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഐ​ക്ക​ഫ് അ​ഖി​ലേ​ന്ത്യ അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് മെ​ംബ​ര്‍ ജോ​സ് മാ​ത്യു, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സി.എ. സ​ണ്ണി, ബി.​ സ​ന്തോ​ഷ്‌​കു​മാ​ര്‍, സെ​ലി​ന്‍​ജോ​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രെ പൊ​ന്ന​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ ചാ​ര്‍​ത്താം​ക​ണ്ടം, ബേ​ബി മ​റ്റ​ത്തി​ല്‍, ലാ​ലു​പോ​ള്‍, മാ​ത്യു ടി. ​ഏ​ബ്രാ​ഹം ജോ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.