പൂ​ത്താ​ലം വ​ർ​ണാ​ഭ​മാ​യി
Wednesday, November 29, 2023 7:15 AM IST
വൈ​ക്കം: വൈ​ക്ക​ത്ത​ഷ്ട​മി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​പി​എം​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പൂ​ത്താ​ലം വ​ർ​ണാ​ഭ​മാ​യി. കെ​പി​എം​എ​സ് വൈ​ക്കം യൂ​ണി​യ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച പൂ​ത്താ​ലം വ​ലി​യ​ക​വ​ല, കെഎ​സ്ആ​ർടിസി, ബോ​ട്ടു​ജെ​ട്ടി, ക​ച്ചേ​രി​ക്ക വ​ല വ​ഴി വൈ​ക്കം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ചു. വാ​ദ്യ​മേ​ളം, മു​ത്തു​ക്കു​ട​ക​ൾ തു​ട​ങ്ങി​യവ പൂ​ത്താ​ല​ത്തി​ന് മി​ഴി​വേ​കി.

യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ ക​ല്ലി​പ്പ​ള്ളി, സെ​ക്ര​ട്ട​റി കെ.​പി. ഹ​രി, ഖ​ജാ​ൻ​ജി എം.​കെ.​രാ​ജു , സം​സ്ഥാ​ന​ക​മ്മ​റ്റി അം​ഗം വി.​കെ.​രാ​ജ​പ്പ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്റ് വി.​കെ. സോ​മ​ൻ , പി.​പി.​കു​ഞ്ഞ​ൻ, ഷാ​ജി ഉ​ല്ല​ല , ശ​കു​ന്ത​ള രാ​ജു, ഗീ​താ പു​രു​ഷ​ൻ, ഉ​ല്ല​ല രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.