ഖേ​ലോ ഇ​ന്ത്യ ഗെ​യിം​സി​ൽ തി​ള​ങ്ങി മ​നൂ​പ്
Friday, March 1, 2024 11:19 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഗു​വാ​ഹ​ത്തി​യി​ൽ ന​ട​ന്ന ഖേ​ലോ ഇ​ന്ത്യ യൂ​ണി​വേ​ഴ്സി​റ്റി ഗെ​യിം​സ് അ​ത്‍​ല​റ്റി​ക്സി​ൽ ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി എം. ​മ​നൂ​പ്. പു​രു​ഷ​വി​ഭാ​ഗം 4 x 400 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ടീ​മം​ഗ​മാ​ണ് മ​നൂ​പ്. 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ വെ​ള്ളിയും മ​നൂ​പ് നേ​ടി.

ചെ​ന്നൈ​യി​ൽ ന​ട​ന്ന അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ത്തി​ൽ 4 x 400 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. എം​ജി സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ൽ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വാ​യി​രു​ന്നു.

കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി പ്ര​വീ​ൺ ത​ര്യ​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​ൻ ജൂ​ലി​യ​സ് ജെ. ​മ​ന​യാ​നി എ​ന്നി​വ​രു​ടെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ മ​നൂ​പ് പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ർ കോ​ര​ത​പ​റ​മ്പ് മു​ര​ളീ​ധ​ര​ൻ-​ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നാണ്.