എംഎല്‍എയും മാധ്യമ പ്രവര്‍ത്തകനും ബാഡ്മിന്റൺ കോര്‍ട്ടില്‍ മാറ്റുരയ്ക്കുന്നു
1396894
Saturday, March 2, 2024 6:42 AM IST
കോട്ടയം: ചാണ്ടി ഉമ്മന്‍ എംഎല്‍എയും മാധ്യമ പ്രവര്‍ത്തകനും ബാഡ്മിന്റൺ കോര്‍ട്ടില്‍ മാറ്റുരയ്ക്കുന്നു. ജില്ലയിലെ നിയമസഭാ സമാജികരുടെ പ്രതിനിധി ചാണ്ടി ഉമ്മന്‍ എംഎല്‍എയും പ്രസ്ക്ലബ് ബാഡ്മിന്റൺ ജേതാവും മാധ്യമ പ്രവര്‍ത്തകനുമായ ജോമിച്ചന്‍ ജോസും തമ്മിലാണ് സൗഹൃദ പോരാട്ടം.
ഇന്നു വൈകുന്നേരം 6.30ന് പ്രസ് ക്ലബ് ബാഡ്മിന്റൺ കോര്‍ട്ടിലാണ് മത്സരം. തുടര്‍ന്നു ടീം ടോബി ജോണ്സണ് - വിഷ്ണു പ്രതാപ്, ടീം എസ്.എസ്. വിനോദ്-ജേക്കബ് സോജന് ഡബിള്‍സ് മത്സരവും നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. മാംഗോ മെഡോസ് എംഡി എന്‍.കെ. കുര്യനെ ചടങ്ങില്‍ ആദരിക്കും.