സി.എ. അരുണ്‍കുമാറിനെ ഇറക്കി എല്‍ഡിഎഫ്
1396905
Saturday, March 2, 2024 7:05 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം പിടിക്കാന്‍ എല്‍ഡിഎഫ് ഇക്കുറി പരീക്ഷണത്തിനിറക്കിയിരിക്കുന്നത് സിപിഐയിലെ സി.എ. അരുണ്‍കുമാറിനെയാണ്.
നിരവധി വിദ്യാര്‍ഥി-യുവജന പോരാട്ടങ്ങളിലൂടെ പൊതുരംഗത്ത് ഉയര്‍ന്നുവന്ന യുവസാരഥിയാണ് അരുണ്‍കുമാര്‍. സിപിഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗവും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കായംകുളം കൃഷ്ണപുരം ചൂളപ്പറമ്പില്‍ വീട്ടില്‍ കെ. അയ്യപ്പന്റെയും ഓമനയുടെയും മകനായി 1983 ഡിസംബര്‍ 30ന് ജനനം. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനാല്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.
കായംകുളം എംഎസ്എം കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ കേരള സര്‍വകലാശാല യൂണിയന് കൗണ്‍സിലറായി. എല്‍എല്‍ബി, എംഎസ്ഡബ്ല്യു ബിരുദധാരി.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് മത്സരത്തിനു പിന്നിലെ കരുത്ത്.
1995 മുതല്‍ 2000 വരെ കെപിഎസിയില്‍ ബാലതാരമായി അരങ്ങില്‍ നിറഞ്ഞു. സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
നിലവില്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്.