റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും: തുഷാര്‍ വെള്ളാപ്പള്ളി
1415840
Thursday, April 11, 2024 10:57 PM IST
പാലാ: എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ പാലാ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തി. റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും റബിന് 250 രൂപ വില ലഭ്യമാക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാലാ ചെത്തിമറ്റത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ബിജെപി സംസ്ഥാന സമിതിയംഗം പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. കടപ്പാട്ടൂര്‍, വെള്ളിയേപ്പള്ളി, പന്തത്തല, മേവട, കൊഴുവനാല്‍, മുത്തോലി, വള്ളിച്ചിറ,വലവൂര്‍, നെച്ചിപ്പുഴൂര്‍, ഏഴാച്ചേരി, രാമപുരം, കൂടപ്പുലം, അമനകര, പിഴക്, നീലൂര്‍, കുറുമണ്ണ് എന്നിവിടങ്ങളിലെത്തി കൊല്ലപ്പള്ളിയില്‍ റോഡ് ഷോ സമാപിച്ചു.