അങ്കണവാടിയുടെ മുന്നിൽ ഭീഷണി ഉയർത്തി കേബിളുകൾ
1416011
Friday, April 12, 2024 6:59 AM IST
വൈക്കം: അങ്കണവാടിയുടെ കവാടത്തിനു മുന്നിൽ അപകട ഭീഷണി ഉയർത്തി കേബിളുകൾ. വൈക്കം നഗരസഭ ടൗൺഹാളിനു സമീപമുള്ള അങ്കണവാടിയുടെ സമീപത്ത് റോഡരികിലാണ് ട്രാൻസ്ഫോർമർ. ഈ ട്രാൻസ്ഫോർമറിന് മുന്നിലൂടെ കടന്നുപോകുന്ന കേബിളുകളാണ് അങ്കണവാടിയിലേക്ക് പ്രവേശിക്കുന്നതിന് തടസം സൃഷ്ടിക്കുന്നത്.
ഇന്നലെ രാവിലെ ഈ കേബിളുകൾ നിലംമുട്ടി കിടക്കുകയായിരുന്നു. വൈക്കം കോടതി ഭാഗത്തുനിന്നും പടിഞ്ഞാറെനടയിൽ നിന്നും ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്.
കേബിൾ കഴുത്തിൽ ചുറ്റി ഇരുചക്രവാഹന യാത്രികർക്ക് അപകടം സംഭവിക്കാതിരിക്കാനും അങ്കണവാടിയിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ടവർ കേബിളുകൾ ഉയർത്തി സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.