ഓടിക്കൊണ്ടിരിക്കേ ഒമ്നിവാനിന് തീപിടിച്ചു
1417974
Sunday, April 21, 2024 11:22 PM IST
തലയോലപ്പറമ്പ്: കാറ്ററിംഗ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ഒമ്നി വാന്‍ ഓടിക്കൊണ്ടിരിക്കെ കത്തി നശിച്ചു. തീയും പുകയും കണ്ട് ഡ്രൈവര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. തലയോലപ്പറമ്പ് ചന്തപ്പാലം - അടിയം റോഡില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം.
അടിയം മഹാദേവ കാറ്ററിംഗ് എന്ന സ്ഥാപനത്തിന്റെ ഒമ്നി വാനാണ് പൂര്‍ണമായി കത്തിനശിച്ചത്. കടുത്തുരുത്തിയില്‍നിന്നു സ്റ്റേഷന് ഓഫീസര്‍ കെ. കലേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ യൂണിറ്റെത്തി അരമണിക്കൂര്ക്കൊണ്ടാണ് ആളിപ്പടര്‍ന്ന തീകെടുത്തിയത്.
തീ ഉയരുന്നതു കണ്ട് വാൻ നിറുത്തി പുറത്തിറങ്ങുന്നതിനിടെ കാലിനു പരിക്കേറ്റ വാന്‍ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ പൂര്‍ണമായി കെടുത്തിയതിനുശേഷമാണ് റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.