യുഡിവൈഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം ഓട്ടോറിക്ഷ റാലി
1418245
Tuesday, April 23, 2024 6:22 AM IST
കടുത്തുരുത്തി: യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഓട്ടോറിക്ഷ റാലി നടത്തി.
കുറവിലങ്ങാട് ബസ്സ്റ്റാഡില്‍ യുഡിഎഫ് കേന്ദ്ര ഇലക്ഷന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എ റാലി ഉദ്ഘാടനം ചെയ്തു. വര്ണബലൂണുകളാൽ അലങ്കരിച്ച നൂറുകണക്കിന് ഓട്ടോറിക്ഷകള്‍ റാലിയില്‍ അണിനിരന്നു.
കാണക്കാരിയില്‍ നിന്നാരംഭിച്ച ഓട്ടോറിക്ഷ റാലി വിവിധ കവലകളിലെ സ്വീകരണം ഏറ്റുവാങ്ങി കടുത്തുരുത്തിയില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്തു കരിമടത്ത്, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ്മോന് മാളിയേക്കല്‍ എന്നിവര്‍ ജാഥയ്ക്കു നേതൃത്വം നല്കി.