അപകടഭീഷണിയുയർത്തി റോഡിലെ വെള്ളക്കെട്ട്
1425021
Sunday, May 26, 2024 5:48 AM IST
വൈക്കം: റോഡിലെ വെള്ളക്കെട്ട് വാഹന അപകടങ്ങൾക്കിടയാക്കുന്നു. വൈക്കം നഗരസഭ 19-ാം വാർഡിലെ തുണ്ടത്തിൽ റോഡിലെ വെള്ളക്കെട്ടാണ് യാത്രക്കാരെ വലക്കുന്നത്. റോഡിന്റെ ഇരുഭാഗത്തും ഓട ഉണ്ടായിരുന്നു. എന്നാൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ഇടുന്നതിനിടയിൽ ഓട മൂടിപോയത് പൂർവസ്ഥിതിയിലാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കാതിരുന്നതാണ് വെള്ളക്കെട്ടിനിടയാക്കിയതെന്ന് സമീപവാസികൾ പറയുന്നു.
വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ വരുമ്പോൾ കാൽനടയായി വരുന്നവരുന്നവരുടെ ദേഹത്തും വസ്ത്രത്തിലും ചെളിവെള്ളം വീഴുകയാണ്. വൈക്കം ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നവരും നിരവധി വിദ്യാർഥികളും പോകുന്ന റോഡിലെ വെള്ളക്കെട്ട് നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.