അ​ന്താ​രാ​ഷ്‌​ട്ര മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റ്: വി​നീ​ത് പ​ട​ന്ന​മാ​ക്ക​ലി​ന് വെ​ങ്ക​ല മെ​ഡ​ല്‍
Thursday, June 20, 2024 6:49 AM IST
ക​ടു​ത്തു​രു​ത്തി: ശ്രീ​ല​ങ്ക​യി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ 40+ വി​ഭാ​ഗ​ത്തി​ല്‍ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇ​ന്ത്യ​ക്ക് വെ​ങ്ക​ല മെ​ഡ​ല്‍.

കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി​യാ​യ വി​നീ​ത് പ​ട​ന്ന​മാ​ക്ക​ല്‍ ആ​ണ് രാ​ജ്യ​ത്തി​നാ​യി അ​ഭി​മാ​ന​ര്‍ഹ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.

നാ​ഷ​ണ​ല്‍, സൗ​ത്ത് ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ നേ​ട്ട​ത്തി​ന് ശേ​ഷം ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര മീ​റ്റി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​തി​ലൂ​ടെ താ​യ്‌​വാ​നി​ല്‍ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്കും വി​നീ​ത് യോ​ഗ്യ​ത നേ​ടി.

പാ​ലി​യേ​റ്റീ​വ് ന​ഴ്‌​സാ​യി സേ​വ​നം ചെ​യ്യു​ന്ന വി​നീ​ത് പ്രൈ​വ​റ്റ് ആ​യു​ര്‍വേ​ദ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​ണ്.