മുട്ടന്പലത്ത് ക്ഷേ​​ത്ര​​ത്തി​​ലും വീ​​ട്ടി​​ലും ക​​ട​​യി​​ലും മോ​​ഷ​​ണം
Thursday, June 20, 2024 11:08 PM IST
കോ​​ട്ട​​യം: മു​​ട്ട​​മ്പ​​ലം കൊ​​പ്ര​​ത്ത് ശ്രീ​​ദു​​ര്‍​ഗാ ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ലും നി​​ര്‍​മാ​​ണ​​ത്തി​​ലി​​രു​​ന്ന വീ​​ട്ടി​​ലും ക​​ട​​യി​​ലും മോ​​ഷ​​ണം. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു മോ​​ഷ​​ണം.

ക്ഷേ​​ത്ര​​ത്തി​​ലെ ഓ​​ഫീ​​സി​​നു​​ള്ളി​​ലെ കൗ​​ണ്ട​​റി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന 8,000 രൂ​​പ ക​​വ​​ര്‍​ന്നു. ക്ഷേ​​ത്ര​​ത്തി​​ലെ കാ​​ണി​​ക്ക​​വ​​ഞ്ചി ത​​ക​​ര്‍​ത്തെ​​ങ്കി​​ലും പ​​ണം ന​​ഷ്ട​​മാ​​യി​​ട്ടി​​ല്ല. കാ​​ണി​​ക്ക​​വ​​ഞ്ചി​​യി​​ലെ പ​​ണം ക​​ഴി​​ഞ്ഞ​​ദി​​വ​​സം എ​​ടു​​ത്തി​​രു​​ന്നു. നി​​ര്‍​മാ​​ണ​​ത്തി​​ലി​​രു​​ന്ന വീ​​ട്ടി​​ല്‍​നി​​ന്നും വ​​യ​​റിം​​ഗി​​നാ​​യി സൂ​​ക്ഷി​​ച്ചി​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ളാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്.

മു​​ട്ട​​മ്പ​​ലം ജം​​ഗ്ഷ​​നി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന പ​​ല​​ച​​ര​​ക്കു​​ക​​ട​​യി​​ല്‍ ക​​യ​​റി​​യ മോ​​ഷ്ടാ​​വ് ഇ​​വി​​ടെ നി​​ന്നും ജ്യൂ​​സ് അ​​ട​​ക്ക​​മു​​ള്ള സാ​​ധ​​ന​​ങ്ങ​​ള്‍ ക​​വ​​ര്‍​ന്നു. പു​​ല​​ര്‍​ച്ച ഒ​​ന്ന​​ര​​യോ​​ടെ​​യാ​​ണ് മോ​​ഷ​​ണം ന​​ട​​ന്ന​​ത്.
ചു​​വ​​ന്ന ഷ​​ര്‍​ട്ട് ധ​​രി​​ച്ചെ​​ത്തി​​യ ര​​ണ്ടു പേ​​ര്‍ ചേ​​ര്‍​ന്ന് ഷ​​ട്ട​​ര്‍ ത​​ക​​ര്‍​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ള്‍ നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​യി​​ല്‍ പ​​തി​​ഞ്ഞി​​ട്ടു​​ണ്ട്. കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു.