സ്നേഹദീപം പദ്ധതി ജീവകാരുണ്യത്തിന്റെ മുഖം: മാണി സി. കാപ്പന് എംഎല്‍എ
1436548
Tuesday, July 16, 2024 10:38 PM IST
കൊഴുവനാല്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സ്നേഹവീടുകള്‍ ജീവകാരുണ്യത്തിന്റെ മുഖമാണെന്ന് മാണി സി. കാപ്പന് എംഎല്‍എ. സ്നേഹദീപം പദ്ധതിപ്രകാരമുള്ള മുപ്പത്താറാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മേവടയില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ.
യോഗത്തില്‍ ഡോ. ദിവാകരന്നായര് വാക്കപ്പുലം അധ്യക്ഷത വഹിച്ചു.
കൊഴുവനാല്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിപ്രകാരം നിര്‍മിച്ച പതിനേഴാമത് സ്നേഹവീടാണിത്. ഡോ. ദിവാകരന്നായര് വാക്കപ്പുലമാണ് വീട് നിര്‍മാണത്തിനായി നാലു ലക്ഷം രൂപ സ്നേഹദീപം സൊസൈറ്റിക്ക് നല്‍കിയത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജോസി പൊയ്കയില്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിയ്ക്കാപ്പറമ്പില്‍, സിബി പുറ്റനാനിക്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ജയിംസ് കോയിപ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.