പൂഞ്ഞാർ മണ്ഡലത്തിൽ നയനം പദ്ധതി ഉദ്ഘാടനം
1436558
Tuesday, July 16, 2024 10:38 PM IST
ഈരാറ്റുപേട്ട: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ പ്രത്യേക വിദ്യാഭ്യാസ പ്രോജക്ടായ ഫ്യൂച്ചർ സ്റ്റാറിന്റെ ആഭിമുഖ്യത്തിലുള്ള നയനം പദ്ധതി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂൾ കുട്ടികൾക്കും സൗജന്യമായി നേത്ര പരിശോധന നടത്തുന്ന പദ്ധതിയാണ് ഈരാറ്റുപേട്ട എമർജ് മെഡിക്കൽ കെയറുമായി സഹകരിച്ചു നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫ്യൂച്ചർ സ്റ്റാർ ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എമർജ് മെഡിക്കൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജാഫർ പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ സൂസി മൈക്കിൾ, ഫ്യൂച്ചർ സ്റ്റാർ കോ-ഓർഡിനേറ്റർ പി.പി.എം. നൗഷാദ്, പിടിഎ പ്രസിഡന്റ് പ്രസാദ് കുരുവിള എന്നിവർ പ്രസംഗിച്ചു.