ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രം ഏറ്റുവാങ്ങി ചാണ്ടി ഉമ്മന്‍
1436814
Wednesday, July 17, 2024 10:49 PM IST
ചങ്ങനാശേരി: ചിത്രകലയിലും ശില്പകലയിലും വിസ്മയങ്ങള്‍ തീര്‍ക്കുന്ന മിനി വസന്തന് തയാറാക്കിയ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ചാണ്ടി ഉമ്മന്‍ നേരിട്ടെത്തി ഏറ്റുവാങ്ങി. മിനി വസന്തന് ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വരച്ച വിവരം ഒരു പൊതുപരിപാടിയില്വച്ചാണ് ചാണ്ടി ഉമ്മന്‍ അറിയുന്നത്. ചിത്രം നേരിട്ടെത്തി ഏറ്റുവാങ്ങുമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ വീട്ടിലെത്തി മിനിയില്നിന്നും ചിത്രം സ്വീകരിച്ചു. ഛായാചിത്ര കൈമാറ്റം ലക്ഷ്മിപുരം കൊട്ടാരത്തിലെ ചിത്തിര തിരുനാള്‍ രമണി തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു.
ലക്ഷ്മിപുരം കൊട്ടാരത്തിലെ വിഷ്ണുനിവാസ് വീടിന്റെ ഒരു മുറി മുഴുവന്‍ ഈ കലാകാരിയുടെ കലാസൃഷികളുടെ കലവറയാണ്. ഒറ്റത്തടിയില്‍ തീര്‍ത്ത ഗരുഡന്, ആനകള്‍, മരത്തിന്റഎ വേരില്‍ തീര്‍ത്ത ഗ്ലൂമിംഗ് പീക്കോക്ക് ശില്പം, വെട്ടുകല്ലില്‍ ഒരുക്കിയ ശില്പങ്ങള്, വിശ്വാസവും പ്രകൃതി ഭംഗിയും ഒരുമിക്കുന്ന ഓയില്‍ പെയിന്റിംഗ് തുടങ്ങി പട്ടിക നീളുന്നു. ഇതിനു മുന്‍പ് ഇഎംഎസ്, കെ.ജി നീലകണ്ഠന് നമ്പൂതിരിപ്പാട് എന്നിവരുടെ ചിത്രങ്ങളും വരച്ചിട്ടുണ്ട്.
ചിത്രസമര്പ്പണ സമ്മേളനത്തില്‍ ഡോ. റൂബിള്‍ രാജ്, പി.എന്‍. നൗഷാദ്, കെ.എം. നജിയ, ശ്യാം സാംസണ്, എം.എ.സജജാദ് എന്നിവര്‍ പങ്കെടുത്തു.