അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 25ന് കൊടിയേറും
1438354
Tuesday, July 23, 2024 2:33 AM IST
മധുരവേലി: അല്‍ഫോന്‍സാപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 25ന് കൊടിയേറും. വൈകൂന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന, ലദീഞ്ഞ് - മുട്ടുചിറ ഫൊറോനാ പള്ളി വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ കാര്‍മികത്വം വഹിക്കും.
26ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന: വികാരി ഫാ. ജോണ്‍ ചാവേലില്‍. ഇടവകദിനമായ 27ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന: മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഏഴിന് കലാസന്ധ്യ. പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നേര്‍ച്ചപായസം വെഞ്ചരിപ്പ്. പത്തിന് തിരുനാള്‍ റാസ: ഫാ. മാത്യു കവളമാക്കല്‍, തുടര്‍ന്ന് പ്രദക്ഷിണം, ഊട്ടുനേര്‍ച്ച.