കുറവിലങ്ങാട്: തോട്ടുവയിൽ മരണവീട്ടിൽ ഇരുപതിനായിരം രൂപ കവർന്ന സംഭവത്തിൽ അന്വേഷണവുമായി പോലീസ്. സംസ്കാര ശുശ്രൂഷകൾക്കായി വീട്ടുകാർ ദേവാലയത്തിലേക്ക് പോയ സമയത്താണ് മോഷണം നടത്തിയത്. ഒരു യുവതിയാണ് മോഷണം നടത്തിയതെന്ന് വീഡിയോ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി വിലയിരുത്തൽ നടത്തുന്നുണ്ട്. അപരിചിതയായ ഈ സ്ത്രീ ആറുമണിക്കൂറോളം വീട്ടിലുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാസ്ക് ധരിച്ചു നല്ല രീതിയിൽ വസ്ത്രം ധരിച്ചെത്തിയ ഇവർ വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചതായും സുഹൃത്താണെന്ന് പരിചയപ്പെടുത്തിയതായും പറയുന്നു. പള്ളിയിൽ നിന്ന് വീട്ടുകാർ തിരികെ എത്തുന്നതിന് മുൻപ് ഇവർ കാറിൽ രക്ഷപ്പെട്ടെന്നാണ് വിവരം.