പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​രേ ക​യ്യേ​റ്റശ്ര​മം: ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ
Saturday, September 7, 2024 6:50 AM IST
ഏ​റ്റു​മാ​നൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യാൾ അ​റ​സ്റ്റി​ൽ. ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം ഭാ​ഗ​ത്ത് ചു​ക്ക​നാ​നി​യി​ൽ ജ​ഗ​ൻ ജോ​സി​നെ (42)യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജൂ​ലൈ 19ന് ​രാ​ത്രി​ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് കോ​ട്ട​മു​റി ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ കാ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​ർ ഉ​ദ്യോ​ഗ​സ്ഥ​നെ ചീ​ത്ത വി​ളി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ ​ത​ട്ടി​മാ​റ്റി ക​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച് വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യുമാരു​ന്നു.


കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വീ​ൺ രാ​ജു (32), ക്രി​സ്റ്റി​ൻ സി. ​ജോ​സ​ഫ് (27) എ​ന്നി​വ​രെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ അ​ൻ​സി​ൽ എ.​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​റ്റു​മാ​നൂ​ർ, കി​ട​ങ്ങൂ​ർ, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട്, പാ​ലാ, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കേ​സു​ക​ളു​ണ്ട്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.