വെള്ളൂർ: ബിജെപി വെള്ളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തകർന്നു യാത്ര ദുഷ്കരമായ മുളക്കുളം -വെള്ളൂർ -ചന്തപ്പാലം റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച രാപകൽ സമരം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ഷിബുക്കുട്ടൻ ഇറുമ്പയം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ബിജുകുമാർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ. ഗുപ്തൻ, കെ.കെ. മണിലാൽ, മണ്ഡലം പ്രസിഡന്റ് പി.സി. ബിനേഷ് കുമാർ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. വാസൻ, പി.ഡി. സുനിൽബാബു, വി.ജി. നന്ദകുമാർ, ടി.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു