"ക​​ണ്ടു നി​​ല്‍ക്കാ​​തെ ക​​രം പി​​ടി​​ച്ച​​വ​​ര്‍’ എംജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ പാഠപു​​സ്ത​​കം
Tuesday, September 10, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: രാ​​ജ്യാ​​ന്ത​​ര ശ്ര​​ദ്ധ നേ​​ടി​​യ കേ​​ര​​ള​​ത്തി​​ലെ കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ നാ​​ള്‍വ​​ഴി​​ക​​ള്‍ ഇ​​നി എം​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ലാ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് പാ​​ഠ​​പു​​സ്ത​​കം ആ​​കും. ക​​ണ്ടു നി​​ല്‍ക്കാ​​തെ ക​​രം പി​​ടി​​ച്ച​​വ​​ര്‍ (Holding Hands in Peril Kerala Model) എ​​ന്ന പ​​സ്ത​​ക​​ത്തി​​ന്‍റെ ഇം​​ഗ്ലീ​​ഷ് പ​​തി​​പ്പാ​​ണ് എ​​ഫ്‌​​വൈ​​യു​​ജി​​പി​​യി​​ല്‍ പാ​​ഠ്യ​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ക്കാ​​ന്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല പാ​​ഠ്യ​​പ​​ദ്ധ​​തി ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ച​​ത്.

കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ക്ക് സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ന​​ട​​ത്തി​​യ പ്ര​​തി​​ദി​​ന ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ വി​​ശ​​ദ​​മാ​​യി പ്ര​​തി​​പാ​​ദി​​ക്കു​​ന്ന ഈ ​​ഗ്ര​​ന്ഥ​​ത്തി​​ല്‍ മ​​ഹാ​​മാ​​രി​​ക​​ളു​​ടെ ച​​രി​​ത്രം, കോ​​വി​​ഡ് പ്ര​​തി​​രോ​​ധം കേ​​ര​​ള​​ത്തി​​ല്‍, കോ​​വി​​ഡും കേ​​ര​​ള പോ​​ലീ​​സും തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ള്‍ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു.


ക​​ങ്ങ​​ഴ ഗ്രാ​​മ​​പ ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്റും സ​​ര്‍ക്കാ​​ര്‍ അ​​ഭി​​ഭാ​​ഷ​​ക​​നും സാ​​മൂ​​ഹ്യ​​പ്ര​​വ​​ര്‍ത്ത​​ക​​നു​​മാ​​യ സി.​​കെ. ജോ​​സ​​ഫ് ര​​ചി​​ച്ച ഈ ​​പു​​സ്ത​​കം ഡോ.​​ജി. മ​​ധു​​കു​​മാ​​ര്‍, അ​​ഡ്വ. ജേ​​ക്ക​​ബ് തോ​​മ​​സ് എ​​ന്നി​​വ​​രാ​​ണ് വി​​വ​​ര്‍ത്ത​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.