പി​ഴ​ക് പാ​ലം വെ​യി​റ്റിം​ഗ് ഷെ​ഡ് ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ൾ‍ കീ​ഴ​ട​ക്കി
Tuesday, September 10, 2024 10:45 PM IST
പി​ഴ​ക്: പി​ഴ​ക് പാ​ലം ജം​ഗ്ഷ​നി​ലെ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം കൈ​യേ​റി ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്നു.

തൊ​ടു​പു​ഴ-​പാ​ലാ-​പു​ന​ലൂ​ര്‍ റോ​ഡ് നി​ര്‍​മാ​ണ സ​മ​യ​ത്ത് പണി​ പൂ​ര്‍​ത്തീ​ക​രി​ച്ച വെ​യി​റ്റിം​ഗ് ഷെ​ഡാ​ണ് ഇ​പ്പോ​ള്‍ വി​വി​ധ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ൾ മൂ​ലം യാ​ത്ര​ക്കാ​ർ മ​ഴ​യ​ത്തും വെ​യി​ല​ത്തും ബ​സ് കാ​ത്ത് പു​റ​ത്തുനി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി. വി​ശ്ര​മ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഇ​രി​പ്പി​ട​ങ്ങ​ളി​ല്‍​പോ​ലും ഇ​രി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.


വെ​യി​റ്റിം​ഗ് ഷെ​ഡി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ന​ധി​കൃ​ത ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് എ​കെ​സി​സി, പി​തൃ​വേ​ദി കാ​വും​ക​ണ്ടം യൂ​ണി​റ്റു​ക​ൾ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.