കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി- മ​ണി​മ​ല - കു​ള​ത്തൂ​ര്‍​മൂ​ഴി ക​ര്‍​ഷ​ക സൗ​ഹൃ​ദ ലി​ങ്ക് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യ​ത്ത് ക​ലു​ങ്ക്‌ നി​ര്‍​മാ​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ത​ല്‍ മ​ണ്ണ​നാ​നി​വ​രെ​യു​ള്ള 6.862 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​വും മ​ണി​മ​ല മു​ത​ല്‍ കു​ള​ത്തൂ​ര്‍​മൂ​ഴി​വ​രെ​യു​ള്ള 11.5 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​വും ചേ​ര്‍​ന്നു​ള്ള 18.362 കി​ലോ​മീ​റ്റ​റാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. മ​ധ്യ​ത്തി​ലാ​യി വ​രു​ന്ന മ​ണ്ണ​നാ​നി മു​ത​ല്‍ മ​ണി​മ​ല വ​രെ​യു​ള്ള ഭാ​ഗം പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. നി​ല​വി​ലെ റോ​ഡി​ന്‍റെ വീ​തി എ​ട്ട് മീ​റ്റ​ര്‍ എ​ന്ന​ത് 10 മീ​റ്റ​റാ​ക്കി വ​ർ​ധി​പ്പി​ക്കും. സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ത​രാ​ന്‍ ഉ​ട​മ​ക​ള്‍ ത​യാ​റാ​യ​ത് വേ​ഗ​ത്തി​ൽ തു​ട​ങ്ങാ​ൻ സ​ഹാ​യ​ക​മാ​യി.

പു​തി​യ ഡി​സൈ​ൻ

നി​ല​വി​ലെ റോ​ഡ് സെ​ന്‍റ​ര്‍​ലൈ​ന്‍ നി​ല​നി​ര്‍​ത്തി പ​ര​മാ​വ​ധി വ​ള​വു​ക​ള്‍ നി​വ​ര്‍​ത്തി ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ണ് നി​ര്‍​മാ​ണം. ര​ണ്ടു വ​ശ​ങ്ങ​ളി​ലും ഫു​ട്പാ​ത്ത്, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി, ടെ​ലി​ഫോ​ണ്‍​സ് എ​ന്നി​വ​യു​ടെ യൂ​ട്ടി​ലി​റ്റി സൗ​ക​ര്യ​വും മ​റ്റ് ആ​ധു​നി​ക റോ​ഡ് സു​ര​ക്ഷാ സാ​മ​ഗ്രി​ക​ളും ഉ​ള്‍​പ്പെ​ടു​ത്തും.

കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡി​നാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല. പ​ദ്ധ​തി​യു​ടെ ആ​രം​ഭ​ത്തി​ല്‍ ട്രാ​ഫി​ക് സാ​ന്ദ്ര​താ പ​ഠ​നം ന​ട​ത്തി​യ​തി​ല്‍​നി​ന്ന് ഇ​പ്പോ​ള്‍ മാ​റ്റം വ​ന്ന​തു​കൂ​ടി പ​രി​ഗ​ണി​ച്ച് നാ​റ്റ്പാ​ക് വീ​ണ്ടും പ​ഠ​നം ന​ട​ത്തി പു​തി​യ ഡി​സൈ​ൻ ത​യാ​റാ​ക്കി​യി​രു​ന്നു. 85.81 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം.