ഓണ​ക്കാ​ല പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്
Wednesday, September 11, 2024 12:07 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ ഓ​​ണാ​​ഘോ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പ് മൂ​​ന്ന് സ്പെ​​ഷ​​ല്‍ സ്‌​​ക്വാ​​ഡു​​ക​​ള്‍ രൂ​​പീ​​ക​​രി​​ച്ച് പ​​രി​​ശോ​​ധ​​ന ക​​ര്‍​ശ​​ന​​മാ​​ക്കി. 13 വ​​രെ​​യാ​​ണ് സ്ക്വാ​​ഡു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ക.

മാ​​ര്‍​ക്ക​​റ്റു​​ക​​ള്‍, ഭ​​ക്ഷ​​ണ​ശാ​​ല​​ക​​ള്‍, വ​​ഴി​​യോ​​ര ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍, ബോ​​ര്‍​മ​​ക​​ള്‍, ബേ​​ക്ക​​റി, മ​​റ്റ് ചെ​​റു​​കി​​ട സം​​രം​​ഭ​​ങ്ങ​​ള്‍, കാ​​റ്റ​​റിം​​ഗ് യൂ​​ണി​​റ്റു​​ക​​ള്‍, ചി​​പ്‌​​സ് നി​​ര്‍​മാ​​ണ യൂ​​ണി​​റ്റു​​ക​​ള്‍ എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തും സാ​​മ്പി​​ളു​​ക​​ള്‍ ശേ​​ഖ​​രി​​ച്ച് പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ലാ​​ബി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ന്ന​​തു​​മാ​​ണ്.

എ​​ണ്ണ​​ക​​ള്‍, നെ​​യ്യ്, പാ​​ല്‍ - പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ള്‍, പാ​​യ​​സ മി​​ശ്രി​​തം, ധാ​​ന്യ​​ങ്ങ​​ള്‍, പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ള്‍, വി​​വി​​ധ​​ത​​രം ചി​​പ്‌​​സ്, പ​​ച്ച​​ക്ക​​റി​​ക​​ള്‍, ശ​​ര്‍​ക്ക​​ര തു​​ട​​ങ്ങി​​യ​​വ​​യ്ക്കു പ്രാ​​ധാ​​ന്യം ന​​ല്‍​കി​​ വി​​വി​​ധ ഭ​​ക്ഷ്യ​വ​​സ്തു​​ക്ക​​ളു​​ടെ സാ​​മ്പി​​ളു​​ക​​ള്‍ ശേ​​ഖ​​രി​​ക്കും. ഭ​​ക്ഷ്യ​സു​​ര​​ക്ഷാ ലൈ​​സ​​ന്‍​സ് ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഇ​​ല്ലാ​​തെ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കെതിരേ അ​​ട​​ച്ചു​​പൂ​​ട്ട​​ല്‍, പ്രോ​​സി​​ക്യൂ​​ഷ​​ന്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.


വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ ഫി​​റ്റ്‌​​ന​​സ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ടോ ലൈ​​സ​​ന്‍​സ്/​​ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍/​​ടോ​​ള്‍ ഫ്രീ ​​ന​​മ്പ​​ര്‍ എ​​ന്നി​​വ പ്ര​​ദ​​ര്‍​ശി​​പ്പി​​ച്ചി​​ട്ടു​​ണ്ടോ എ​​ന്നും പാ​​ഴ്‌​​സ​​ലി​​ല്‍ ലേ​​ബ​​ല്‍ പ​​തി​​പ്പി​​ക്കു​​ന്നു​​ണ്ടോ എ​​ന്നും ഭ​​ക്ഷ്യ​സു​​ര​​ക്ഷാ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും വീ​​ഴ്ച ക​​ണ്ടെ​​ത്തി​​യാ​​ല്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും അ​​സി. ക​​മ്മീ​​ഷ​​ണ​​ര്‍ സി.​​ആ​​ര്‍. ര​​ണ്‍​ദീ​​പ് അ​​റി​​യി​​ച്ചു.