ഏറ്റുമാനൂർ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തവളക്കുഴിയിൽ ഇന്നലെ വൈകുന്നേരം 5.15നായിരുന്നു അപകടം.
വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചു. ഈ കാർ മറ്റു രണ്ടു കാറുകളിലും ഇടിച്ചു. ഇടിച്ച കാർ റോഡിൽ തലകീഴായി മറിഞ്ഞു.
അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.