രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് മാനേജ്മെന്റ് അസോസിയേഷന് ഫ്ളാഷ് 2024 ഉദ്ഘാടനം നടത്തി.കോളജ് മാനേജര്‍ ഫാ. ബെര്‍ക്മെന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി ഖത്തര്ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ദേശീയ-യൂണിവേഴ്സിറ്റി തലങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍ , സിജി ജേക്കബ് പൂര്വവിദ്യര്ഥികളായ സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ആര്‍ മാനേജര്‍ എല്‍ദോസ് കെ പീറ്റര്‍ , ഫാഷന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ജെഫിന് ബിജോയ്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലിന്‍സി ആന്റണി, സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ ധന്യ എസ്. നമ്പൂതിരി, ഫാ.ബോബി ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍ അഭിനാഥ് ജോജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.