പിഡബ്ല്യുഡി കാ​ണാ​ത്ത കു​ഴി ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ ക​ണ്ടു
Friday, September 20, 2024 7:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​ന്‍​എ​​ച്ച്-183 (​എം​​സി റോ​​ഡി​​ല്‍) ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ ഡി​​വൈ​​ഡ​​ര്‍ പൊ​​ളി​​ച്ചു​​ക​​ള​​ഞ്ഞ ഭാ​​ഗ​​ത്ത് അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​യി നി​​ല​​കൊ​​ണ്ട ഗ​ട്ട​ർ ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍, വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ പി.​​എ.​ നി​​സാ​​ര്‍ എ​​ന്നി​​വ​​ര്‍ നേ​​രി​​ട്ടെ​​ത്തി തൊ​​ഴി​​ലാ​​ളി​​ക​​ളെ​​കൊ​​ണ്ട് കോ​​ണ്‍​ക്രീ​​റ്റി​​ട്ട് അ​​ട​​ച്ചു.

കാ​​ല​​ങ്ങ​​ളാ​​യി അ​​പ​​ക​​ട ഭീ​​ഷ​​ണി സൃ​​ഷ്ടി​​ച്ചി​​രു​​ന്ന ഈ ​​കു​​ഴി ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് അ​​ട​​ച്ച​​ത്. ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​രു​​ടെ ന​​ട​​പ​​ടി​​യെ വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രും കാ​​ല്‍​ന​​ട​​ക്കാ​​രും അ​​ഭി​​ന​​ന്ദി​​ച്ചു.


എ​​ന്‍​എ​​ച്ച്-183​​ചെ​​ങ്ങ​​ന്നൂ​​ര്‍ കോ​​ട്ട​​യം റീ​​ച്ചി​​ല്‍ നി​​ര്‍​മാ​​ണം നീ​​ളു​​ന്ന റോ​​ഡി​​ലെ കു​​ഴി​​ക​​ള്‍ വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​കു​​ന്നു എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ല്‍ 17ന് ​​ദീ​​പി​​ക റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​രു​​ന്നു.
ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ രൂ​​പ​​പ്പെ​​ട്ട കു​​ഴി​​യി​​ല്‍ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ തെ​​ന്നി മ​​റി​​യു​​ന്ന​​താ​​യും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യി​​രു​​ന്നു. വാ​​ര്‍​ത്ത ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് കു​​ഴി അ​​ട​​യ്ക്ക​​ല്‍ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണും വൈ​​സ് ചെ​​യ​​ര്‍​മാ​​നും നേ​​രി​​ട്ടെ​​ത്തി​​യ​​ത്.