തലയോലപ്പറമ്പിൽ കോൺഗ്രസ് സംഘർഷം: ഇരുവിഭാഗങ്ങൾക്കുമെതിരേ പോലീസ് കേസെടുത്തു
1458383
Wednesday, October 2, 2024 7:08 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് അടിപിടികൂടിയ സംഭവത്തിൽ പോലീസ് ഇരുവിഭാഗങ്ങൾക്കുമെതിരേ കേസെടുത്തു.
നേതാക്കളടക്കം പരിക്കേറ്റ സംഭവത്തിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള അനിൽകുമാറിന്റെ പരാതിയിൽ കെ.കെ. ഷാജി, രാഹുൽ, നന്ദു ഗോപാൽ, വിഷ്ണു വിജയൻ, പ്രമോദ് എന്നിവർക്കെതിരേയും എതിർപക്ഷത്തെ രാഹുൽ, നന്ദു ഗോപാൽ, പ്രമോദ് എന്നിവർക്ക് മർദനമേറ്റെന്ന പരാതിയിൽ അനിൽകുമാറിനെതിരേയും കേസെടുത്തതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ ഇടപെട്ട ഡിസിസി നേതൃത്വം ബന്ധപ്പെട്ടവരോട് വിശദീകരണം ആരാഞ്ഞു. പ്രവർത്തകർ തമ്മിൽ സംഘർഷമൊഴിവാക്കാൻ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കം നേതാക്കൾ ആരംഭിച്ചിട്ടുണ്ട്.