തൊഴില്‍ദാനപദ്ധതി രജിസ്ട്രേഷന് 13 ന്
1460072
Wednesday, October 9, 2024 11:44 PM IST
ഉരുളികുന്നം: എലിക്കുളം പഞ്ചായത്ത്, കേരള നോളജ് എക്കണോമി മിഷനുമായി സഹകരിച്ച് നടത്തുന്ന തൊഴില്‍ദാന പദ്ധതിയായ വിജ്ഞാന എലിക്കുളത്തിന്റെ 15, 16 വാര്‍ഡുകളിലെ തൊഴിലന്വേഷകരുടെ രജിസ്ട്രേഷന് 13ന് രാവിലെ 10.30 മുതല്‍ താഷ്കന്റ് പബ്ലിക് ലൈബ്രറിയില്‍ നടക്കും.
കേരളത്തിനകത്തും പുറത്തുമുള്ള കമ്പനികള്‍, സംരംഭങ്ങള്‍, വിദേശ കമ്പനികള്‍ എന്നിവിടങ്ങളില്‍ എല്ലാം ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയാണിത്. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് നടക്കുന്ന മെഗാ ജോബ് ഫെയറില്‍ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ആകര്‍ഷകമായ തൊഴില്‍ ലഭ്യമാകുവാനുള്ള അവസരമൊരുക്കും.