വീട്ടമ്മമാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനവുമായി അരുവിത്തുറ കോളജ്
1576300
Wednesday, July 16, 2025 3:11 PM IST
അരുവിത്തുറ: മാതൃവേദി അരുവിത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് ഫുഡ് സയൻസ് വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അടുക്കളയും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിന്റെ ഉദ്ഘാടനം അരുവിത്തുറ ഫൊറോന പള്ളി വികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. അടുക്കളയിലെ ഭക്ഷ്യസുരക്ഷ മാർഗങ്ങൾ സംബന്ധിച്ച പ്രായോഗിക പരിശീലനമാണ് വീട്ടമ്മമാർക്ക് നൽകയത്.
മാതൃജ്യോതി യൂണിറ്റ് ഡയറക്ടർ റവ.ഫാ. ലിബിൻ പാലയ്ക്കാതടത്തിൽ, ഫുഡ് സയൻസ് വിഭാഗം അധ്യാപകൻ ബിൻസ് കെ. തോമസ്, ഷോണി കിഴക്കേത്തോട്ടം എന്നിവരും ഒ.ബി. ആരതി, കെ. ഫാത്തിമ എന്നീ വിദ്യാർഥിനികളും പരിശീലന പരിപാടിയിൽ ക്ലാസുകൾ നയിച്ചു.