ത​ല​യോ​ല​പ്പ​റ​മ്പ്:​ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ 92-ാമ​ത് ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക സ​മി​തി, ബ​ഷീ​ർ അ​മ്മ മ​ല​യാ​ളം, എം.​ടി. ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എം.​ടി.​ കൃ​തി​ക​ളു​ടെ പു​ന​ർ​വാ​യന ന​ട​ത്തി.​ ത​ല​യോ​ലപ്പ​റ​മ്പ് ഫെ​ഡ​റ​ൽ നി​ല​യ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജി. ഷാ​ജി​മോ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ലി​റ്റ​റ​റി ഫോ​ട്ടോ​ഗ്രാ​ഫ​ർ ​മ​നോ​ജ് ഡി. വൈക്കം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫെ​ഡ​റ​ൽ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ എം.​എ​സ്.​ ഇ​ന്ദു, ബ​ഷീ​ർ ക​ഥാ​പാ​ത്രം സെ​യ്തു​ മു​ഹ​മ്മ​ദ്, ഡി. ​കു​മാ​രി​ക​രു​ണാ​ക​ര​ൻ, എം.​ജെ.​ ജോ​ർ​ജ്, തു​ള​സി മ​ധു​സു​ദ​ന​ൻ​നാ​യ​ർ, അ​ഞ്ജ​ലി വി.​ നാ​യ​ർ, കെ.​പി.​ ആ​ര​തി എ​ന്നി​വ​ർ എം.​ടി. കൃ​തി​ക​ളു​ടെ പു​ന​ർ​വാ​യ​ന ന​ട​ത്തി.