രാജീവ് വിചാര്‍ വേദി മെറിറ്റ് അവാര്‍ഡ് വിതരണം
1576139
Wednesday, July 16, 2025 2:39 AM IST
ചങ്ങനാശേരി: വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടുകൂടി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. രാജീവ് വിചാര്‍ വേദി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും വി.എസ്. നന്ദഗോപാലിന്റെ സ്മരണാര്‍ഥമുള്ള രാജീവ് ഗാന്ധി മെറിറ്റ് അവാര്‍ഡുദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ജോസി സെബാസ്റ്റ്യന്‍, വി.ജെ. ലാലി, ജസ്റ്റിന് ബ്രൂസ്, രാജീവ് മേച്ചേരി, സൈനാ തോമസ്, മേരിക്കുട്ടി ജോസഫ്, ജിന്സണ് മാത്യു, സണ്ണി എത്തയ്ക്കാട്ട്, അഡ്വ. ബിപിന്‍ വര്‍ഗീസ്, മനുകുമാര്‍, റോസ്ലിന് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.