"മികവ് 2025' ജേതാക്കൾക്ക് ആദരവ്
1576035
Tuesday, July 15, 2025 11:30 PM IST
ഇളങ്ങോയി: കത്തോലിക്ക കോൺഗ്രസ് ഇളങ്ങോയി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ "മികവ് 2025'ൽ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മെമന്റോയും കാഷ് അവാർഡും നൽകി ആദരിച്ചു.
വിശ്വാസപരിശീലന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരായ ബിജു ആലപ്പുരയ്ക്കൽ, വത്സമ്മ ആന്റണി പഴയവീട്ടിൽ, ത്രേസ്യാമ്മ സ്കറിയ മാമ്പുഴയ്ക്കൽ എന്നിവരെയും യോഗത്തിൽ ആദരിച്ചു.
ഇളങ്ങോയി പാരിഷ് ഹാളിൽ ചേർന്ന സമ്മേളനം കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടിന്റു വിറകൊടിയനാൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു പുത്തൻപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.
ഇളങ്ങോയി ഹോളിഫാമിലി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡെന്നോ മരങ്ങാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, രൂപത സെക്രട്ടറി ബിജു ആലപ്പുരയ്ക്കൽ, യൂണിറ്റ് ഭാരവാഹികളായ ജേക്കബ് ചെരിപുറം, ജയ്മോൻ കുരിശുംമൂട്ടിൽ, ജോമി കുംബ്ലാനിക്കൽ, പ്രഭാത് കൈപ്പൻപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.