നേത്ര പരിശോധനാ ക്യാമ്പ്
1576147
Wednesday, July 16, 2025 2:39 AM IST
പുതുപ്പള്ളി: പരിയാരം കൈതളാവ് റെസിഡന്റ്സ് അസോസിയേഷനും വാസന് ഐ കെയര്‍ ഹോസ്പിറ്റലും ചേര്‍ന്ന് നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് പി.ആര്. അനിത ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി ബ്ലോക്ക് മെംബര്‍ സാബു പുതുപ്പറമ്പില്‍, മാടപ്പള്ളി ബ്ലോക്ക് മെംബര്‍ ബീന കുന്നത്ത്, അസോസിയേഷന് പ്രസിഡന്റ് ഈശ്വര പ്രസാദ്, സെക്രട്ടറി അഖില്‍ ജി. നാഥ്, വൈസ് പ്രസിഡന്റ് അനീഷ് കുമാര്‍, ട്രഷറര്‍ ധനൂപ് വിജയ്, ജോയിന്റ് സെക്രട്ടറി മനു കെ. ബിനോയ്, ഇ.ജി. പ്രസന്നന് തുടങ്ങിയവര്‍ പ്രസംഗിച്ചു.