മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ സെമിനാര്‍
1576026
Tuesday, July 15, 2025 11:30 PM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ജനറല്‍ മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്‍സുലിന്‍ തെറാപ്പി ആന്‍ഡ് ന്യൂവര്‍ ഇന്‍സുലിന്‍സ് എന്ന പേരില്‍ കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ സെമിനാര്‍ നടന്നു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ മെഡിസിന് വിഭാഗം മേധാവി ഡോ. വി. ഷീല കുര്യന് , സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജൂബില് ജോസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ഇന്‍സുലിന്‍ തെറാപ്പി, ന്യൂവര്‍ ഇന്‍സുലിന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ എന്ഡോക്രൈനോളജിസ്റ്റുമാരായ ഡോ. എസ്. ആനന്ദ്, ഡോ. ജോണ്‍സ് ടി. ജോണ്സണ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.